Search Athmeeya Geethangal

1184. വാ-വാ- യേശുവിങ്കല്‍ വാ കേ 
Lyrics : K V Isaac, Peechi
വാ-വാ- യേശുവിങ്കല്‍ വാ കേള്‍ കേള്‍ സ്നേഹസന്ദേശം
 
1   അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ
     ആശ്വാസം കൈക്കൊള്ളുവാന്‍ യേശു വിളിച്ചിടുന്നു-
 
2   പാപത്തിന്‍ ചുമടുമായി മോക്ഷം തിരയുവോരെ
     മോക്ഷത്തിന്‍ മാര്‍ഗ്ഗമവന്‍ യേശു വിളിച്ചിടുന്നു-
 
3   നരകമില്ലെന്നു ചൊല്ലി നരകം പൂകല്ലേ സഖേ
     അറിവില്ലാ കാലങ്ങളെ ദൈവം അറിയുന്നു വരിക സഖേ-
 
4   കുരിശില്‍ തിരുബലിയായ് നരനേ നിന്നെക്കരുതി
     അറിയാതെ പോയിടല്ലെ അണയൂ നീ യേശുവിങ്കല്‍-
 
5   സംശയം വേണ്ടതെല്ലാം നിശ്ചയം രക്ഷകന്‍ താന്‍
     ആശയവനില്‍ വെച്ചാല്‍ ആശ്വാസം ലഭ്യമാകും-
 
6   ഇത്ര വലിയ രക്ഷ ഗണ്യമാക്കാതെ പോയാല്‍
     തെറ്റി ഒഴിയാവതോ നിത്യനരകമത്-                          

 Download pdf
47315748 Hits    |    Powered by Oleotech Solutions