Lyrics : K V Simon, Edayaranmulaഹിന്ദുസ്ഥാന്‍ തോടി - ആദിതാളം
സ്വാന്തഗുണമിയന്ന കാന്തിമയനേ! മമ
ബന്ധനമെന്നു തീരുമോ? മണവറയില്‍
എന്നു ഞാന്‍ വന്നുചേരുമോ?
1 ദുഷ്ടാളരാകമാനം പട്ടാളമെന്നപോലെ
കൂട്ടം കൂടീടുന്നീശനേ! എനിക്കെതിരെ
വട്ടം കൂടുന്നു ദേവനേ!
2 പാതിരാവിന്‍ ശിവകള്‍ കൂകും വിധത്തില്‍ വെറും
ദോഷമുരയ്ക്കും ജാതിയെ- ശാസിക്ക വേദ-
മുരയ്ക്കും നീതിയെ ദിവ്യ-
3 ആരുമില്ലെനിക്കൊരു ധീരസഹായം മമ
ചാരേ വന്നീടില്‍ ദൈവമേ!
എനിക്കനിശം നേരെ കൈവരും ഭവ്യമെ-
4 തള്ള മറക്കില്‍ ചെറുപിള്ളയ്ക്കെന്തൊരുഗതി
തള്ളയാം യേശുദേവനേ! സഹായമറ്റ
പിള്ളയാമെന്നെ കാക്കണേ!-
5 ഏറ്റം കടുത്ത കാറ്റും ഊറ്റം പെരുത്തമല-
ക്കൂറ്റന്മേല്‍ലപമേശുമോ - ഇതുപോലെന്നെ
യാക്കുവാനൊന്നു പേശുമോ-
6 കണ്ണു പൊടിഞ്ഞവന്നു കണ്ണാടിയെന്തിന്നാത്മ
കണ്ണേ! ഞാന്‍ നിന്നെ വെടികില്‍- എനിക്കുവേറെ
സന്തോഷമെന്തിന്നുലകില്‍-
7 നിമ്നമാം സരസ്സിങ്കല്‍ നില്‍ക്കുന്ന പത്മം കര
തന്നില്‍ പതിച്ചപോലവേ -നിന്നെപ്പിരിഞ്ഞാല്‍
ദാസന്‍ നശിച്ചുപോകുമേ-

Download pdf