Lyrics : V Nagel, Germanyരീതി : പ്രാർത്ഥന കേൾക്കേണമേ
എന്നിലുദിക്കേണമേ ക്രിസ്തേശുവേ
എന്‍ നീതിയിന്‍ സൂര്യനേ!
1 എന്‍ ദേഹം ദേഹിയും നിങ്കലേക്കുണര്‍ന്നു
നിന്‍സ്നേഹജ്വാലയാല്‍ ഞാന്‍ എരിഞ്ഞിടാന്‍
എന്മേല്‍ ശോഭിക്കണമേ-
2 ജീവപ്രകാശമേ! എന്‍ ജീവശക്തിയേ!
ദൈവത്തിന്‍ തേജസ്സിനാല്‍ മിന്നിടുന്നോര്‍
ഉദയനക്ഷത്രമേ!
3 മേഘങ്ങളിന്‍ പിമ്പില്‍ നീ മറയാതിന്നു
ഏകമായ് കാക്കണമേ എന്‍ മാനസം
നിന്മേലുള്ളോര്‍ നോട്ടത്തില്‍-
4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാന്‍
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാല്‍
എന്‍ആനന്ദം പൂര്‍ണ്ണമാം-
5 മരണത്തിന്‍ നിഴലാം താഴ്വരയിലും നീ
ശരണമാകുന്നതാല്‍ ഈ വിശ്വസിക്കു
ഒന്നുമില്ല പേടിപ്പാന്‍-
6 എന്‍ ആത്മസുന്ദരന്‍ എന്‍ ആത്മമാധുര്യന്‍
എന്‍ ആത്മ വാഞ്ഛിതനും ഇന്നുമെന്നും
ദൈവകുമാരനേ! നീ-
7 സകല ഭൂഗോളവും മൂടിടും രാത്രിയെ
പകലായി മാറ്റണമേ നിന്‍ ശോഭയാല്‍
എല്ലാം പ്രകാശിക്കുവാന്‍-

Download pdf