Search Athmeeya Geethangal

1239. പകലോനന്തിമയങ്ങിയിരുള്‍ 
Lyrics : George Peter, Chittoor
പകലോനന്തിമയങ്ങിയിരുള്‍ പരന്നു പാരില്‍ പരനേ
തിരുസന്നിധിയണഞ്ഞു ഞാനും സ്തുതിഗീതങ്ങള്‍ പാടുന്നു
 
1   പകലില്‍ തവകൃപയാലെന്നെ പരിപാലനം ചെയ്ത പോല്‍
     ഇരവില്‍ കൃപതരിക നാഥാ സുഖമായുറങ്ങിടുവാന്‍-
 
2   നിശയില്‍ വരും വിനകള്‍ നീക്കി നിഖിലേശാ നീ സാധുവെ
     നിദ്രചെയ്തുണര്‍ന്നിടുവോളവും ഭദ്രമായ് കാത്തു പാലിക്ക-
 
3   പുതിയ ബലം ധരിച്ചു തിരുഹിതം പോലെ ഞാന്‍ നടപ്പാന്‍
     പുലര്‍കാലേ നിന്മുഖകാന്തികണ്ടുണരാന്‍ കൃപയരുള്‍ക-

 Download pdf
47315832 Hits    |    Powered by Oleotech Solutions