1384. സ്തോത്രം ചെയ്യും ഞാനെന്നും ര
സ്തോത്രം ചെയ്യും ഞാനെന്നും രക്ഷിതാവേ
മാത്രം വാഴ്ത്തും ഞാനെന്നും
പാത്രഹീനനാമീ ചെളളാമടിയാനെ
പാർത്ഥിവനേ എന്നെ ചേർത്ത കൃപയ്ക്കായി
1. മന്നൻ ദാവീദിൻ സുതനെ വന്നുദിച്ച
മന്നനാം മാനുവലാ സന്നാഹമോടെന്നും
സന്നിധൗ പാടുവാൻ
ഉന്നതനെയെന്നെ നിന്നിലേക്കാക്കണം -
2. അതിശയമുളളവനേ അതിരറ്റ
അനുഗ്രഹവാരിധിയെ അധിപനാം യേശുവേ
അഖിലേശാനന്ദനാ
അഖിലർ നായകനെ
അഖിലാണ്ഡ കർത്താവേ
3. അടിയനെ വീണ്ടവനേ
അടിമയെ മോടിയിൽ തീർത്തവനേ
ജഡത്തിൽ കുടികൊളളും
അടിയാനെ നിന്നുടെ
കൊടിക്കീഴിൽ നാൾതോറും
ജയത്തോടെ കാക്കണം

Download pdf