സ്തുതിഗീതങ്ങൾ ആലപിക്കും
തിരു നാമമഹത്വത്തിനായ്
യേശുവേ രക്ഷകാ നിന്റെ നാമം
ഞങ്ങൾക്കാശ്രയം
1. ദിനം തോറും നിൻ ദാനങ്ങളാൽ
നിറക്കേണമേ ഞങ്ങളെ നീ
തിരുഹിതമതുപോൽ നടന്നിടുവാനായ്
കനിവേകണേ നിന്റെ കാരുണ്യത്താൽ
2. അഴലേറുമീ ജീവിതത്തിൽ
പ്രതികുലങ്ങളേറിടുമ്പോൾ
വഴികാട്ടിടണേ തുണ ചെയ്തിടണേ
കനിവോടടിയങ്ങളെ കാത്തിടണേ-
Download pdf