നീ എൻ സ്വന്തം നീ എൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആനന്ദം നീ എനിക്ക്
ചുരച്ചെടിയിൻ കീഴിലും നിൻ സാന്നിദ്ധ്യം അരുളും നാഥനേ
1. ചൂടേറിയ മരുയാത്രയിൽ
ദാഹത്താൽ എൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടവൻ
എൻ ആത്മദാഹം തീർത്തിടും--
2. ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എൻ യേശു --
Download pdf