Search Athmeeya Geethangal

1422. നന്ദിയോടെ ഞാൻ സ്തുതി പാടിടും 

നന്ദിയോടെ ഞാൻ സ്തുതി പാടിടും
എന്റെ യേശു നാഥാ -
എനിക്കായ് നീ ചെയ്തതോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാൻ

1. അർഹിക്കാത്ത നന്മകളും
എനിക്കേകിടും ദയാനിധേ
യാചിക്കാതെ നാകൾ പോലുമീ
എനിക്കേകിയോനേ സ്തുതി

2. സത്യദൈവത്തിൻ ഏകപുത്രനാം
നിന്നിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിൻ കൃപാ
വരങ്ങൾ ചൊരിക എന്നിൽ

 


 Download pdf
56512855 Hits    |    Powered by Oleotech Solutions