Search Athmeeya Geethangal

1433. എനിക്കായ് കരുതുന്നവൻ ഭാര 

1. എനിക്കായ് കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ (2)
എന്നെ കൈവിടാത്തവൻ
യേശു എൻ കൂടെയുണ്ട് ( 2 )

പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതിട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാൻ
എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ

2. എരിതീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നത് തീയിലല്ല
എൻ യേശുവിൻ കരങ്ങളിലാം --

3. ഘോരമാം ശോധനയിൻ
ആഴങ്ങൾ കടന്നിടുമ്പോൾ
നടത്തുന്നതേശുവത്രേ
ഞാൻ അവൻ കരങ്ങളിലാം --

4. ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാൻ
ദൈവം അനുകൂലം എങ്കിൽ
ആരെനിക്കെതിരായിടും--

 


 Download pdf
47315825 Hits    |    Powered by Oleotech Solutions