Search Athmeeya Geethangal

75. സ്തോത്രം ശ്രീ മനുവേലനേ, മമപ്രിയ 
Lyrics : K Daniel Williams, Kochi
സ്തോത്രം ശ്രീ മനുവേലനേ, മമപ്രിയ യേശുനാഥാ
     വിണ്‍മയനാം നീ മണ്‍മയനായ് മമ കൊടുംപാപത്തെ നീക്കി
 
1   ആഴമുള്ള വന്‍കുഴിയില്‍ കുഴചേറ്റില്‍ വീണവന്‍ ഞാന്‍
     താണിറങ്ങി കരകേറ്റി പാറയില്‍ കാലുകള്‍ നിറുത്തി-
 
2   നവഗാനം പാടിടുവാന്‍ ഗമനത്തെ സ്ഥിരമാക്കി
     ദേഹമിതാ സമര്‍പ്പിക്കുന്നേ ലോകത്തിന്‍ മോഹങ്ങള്‍ വെടിഞ്ഞു
 
3   ദാരുണമായ് അടിയേറ്റു മുറിവുകളാല്‍ നിണമണിഞ്ഞു
     നിന്ദകളാല്‍ മനംതകര്‍ന്നു കുരിശതില്‍ നീ തലചായിച്ചു
 
4   ഉടയുന്നേ മമഹൃദയം നിറയുന്നേ നയനങ്ങള്‍
     വര്‍ണ്ണിക്കുവാന്‍ നിന്‍വ്യഥകള്‍ നീറുമെന്‍ മനസ്സിന്നാവില്ലേ-
 
5   സ്നേഹിക്കും സേവിക്കും വന്ദിക്കും കാലമെല്ലാം
     കീര്‍ത്തിക്കുമേ പാടിടുമേ നിസ്തുലസ്നേഹ ദയാപരനേ-  

 Download pdf
51458226 Hits    |    Powered by Oleotech Solutions