Search Athmeeya Geethangal

1470. കാഹളം കാതുകളിൽ കേട്ടി 

1. കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്
യേശു താനരുളിയ
വാഗ്ദാനം നിറവേറാൻ
കാലങ്ങൾ നമ്മെ വിട്ടു പായുകയായ്

2. സമാധാനമില്ലാ ഭൂവിൽ
അനുദിനം നിലവിളി
പടർന്നുയരുകയായ് ധരണി തന്നിൽ
ദൈവത്തിൻ പൈതങ്ങൾ
ക്കാനന്ദം ധരണിയിൽ
ക്ലേശിപ്പാൻ ലവലേശം സാദ്ധ്യമല്ല

3. ജനിച്ചു പ്രവൃത്തി ചെയ്തു
മരിച്ചു മൂന്നാം ദിനത്തിൽ
മരണത്തെ ജയിച്ചേശു ഉയരത്തിൽപോയ്
പാപവും ശാപവും നീക്കി
താൻ ജയം നൽകി
പാപികൾക്കവൻ നിത്യശാന്തി നൽകി

4. പാടുവിൻ നവഗാനം
അറിയിപ്പിൻ സുവിശേഷം
ദൈവരാജ്യം ആസന്നമായ്
മനം തിരിവിൻ
യെരിഹോവിൻ മതിലുകൾ
തകർത്തിടാൻ ഉണരുവിൻ
കാഹളം മുഴക്കിടാം ദൈവജനമേ

 


 Download pdf
47315576 Hits    |    Powered by Oleotech Solutions