1. മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും--
വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനെ
2. തൻ - ശുദ്ധരെ ആകാശ കുട്ടുവാൻ
യേശുവരുന്നു താമസവിനാ
പാർത്തലത്തിൽ നിന്നവൻ
ചേർത്തിടും തൻ സന്നിധൗ---
3. നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിനായ്
കാത്തിടുവിൻ സർവദാ--
4. കുഞ്ഞാട്ടിൻ കല്യാണം വന്നിതാ
കാന്താ അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ--
Download pdf