Search Athmeeya Geethangal

1483. ഉണർവിൻ വരം ലഭിപ്പാൻ ഞങ്ങ 

ഉണർവിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരുസവിധേ
നാഥാ . . . . നിന്റെ വൻ കൃപകൾ
ഞങ്ങൾക്കരുളൂ അനുഗ്രഹിക്കു

1. ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തീടുവാൻ
ആശിഷമാരി അയക്കണമേ
ഈ ശിഷ്യരാം നിൻ ദാസരിൻമേൽ--

2. തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ഉണർവിൻ ശക്തി അയക്കണമേ
ഈ ശിഷ്യരാം നിൻ ദാസരിൻമേൽ--

3. തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയക്കണമേ
ഈ ശിഷ്യരാം നിൻ ദാസരിൻമേൽ--

4. വചനത്തിൻ മർമ്മങ്ങൾ വെളിപ്പെടുവാൻ
തിരുഹിതം പോൽ അനുസരിപ്പാൻ
സ്നേഹത്തിൻ ആത്മാവയയ്ക്കണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ--

 


 Download pdf
47315594 Hits    |    Powered by Oleotech Solutions