77. സ്തുതിചെയ്യുക നാം പരനെ-തന്‍
Lyrics : T K Samuel, Elanthurസ്തുതിചെയ്യുക നാം പരനെ-തന്‍
കൃപയെ മറന്നിടാതെ-കൃപയെ മറന്നിടാതെ
1 പാപികളായ് നാ-മാധികലര്‍ന്നും
ഭാവിയെയോര്‍ത്തു ഭയന്നും
പാര്‍ത്തൊരുനേരം നമ്മളെത്തേടിയ
പരനെ ദിനവും സ്തുതി ചെയ്തിടാം
2 ഇരുളിന്‍ ഭീകരവഴിയില്‍ നിന്നും
നിരുപമ തേജസ്സില്‍ വന്ന്
നിജഗുണമഹിമ ഘോഷണം ചെയ്വാന്‍
നിര്‍മ്മലജനമായ് നമ്മെക്കരുതിയ
3 നീചരാം നമ്മളെ മോചിതരാക്കി
രാജപുരോഹിതരാക്കി
ആത്മിക ബലികള്‍ കഴിപ്പതിനായി
യോഗ്യരെന്നെണ്ണി അത്ഭുതാമാമീ-

Download pdf