Search Athmeeya Geethangal

95. വിശുദ്ധനാം കര്‍ത്താവേ! വിശ്വസ്തനാം 
Lyrics : P M Joseph, Kalpetta
വിശുദ്ധനാം കര്‍ത്താവേ!
വിശ്വസ്തനാം കര്‍ത്താവേ!
വീണ്ടെടുത്തല്ലോ ഏഴയാമെന്നെ
വീണുവണങ്ങി സ്തുതിച്ചിടുന്നേ
 
1   പാപമാം ചേറ്റില്‍നിന്നുയര്‍ത്തിയെന്നെ
     പാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോ 
    പാടുവാനായ് പുതു പാട്ടു തന്നു
     പാടിസ്തുതിക്കുമെന്നായുസ്സെല്ലാം-
 
2   ആദരിക്കേണ്ടവരവഗണിച്ചാല്‍
     അനുഗ്രഹിച്ചിടുന്നനുദിനവും
     ആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നു
     ആയിരം മനുഷ്യരില്‍ നല്ലവനായ്
 
3   പര്‍വ്വതങ്ങളും കുന്നുകളും
     പാരിതില്‍നിന്നു മാറിയാലും
     പരിശുദ്ധനുടെ വന്‍ദയയാല്‍
     പാരിലനുദിനം പാര്‍ത്തിടുന്നു
 
4   വാനവും ഭൂമിയും സര്‍വ്വസ്വവും
     ഊനമില്ലാതെ ചമച്ചവനേ!
     മാനവരക്ഷകാ! മാന്യമഹോന്നതാ!
     മാനവും മഹത്ത്വവും നിനക്കാമേന്‍       

 Download pdf
47315695 Hits    |    Powered by Oleotech Solutions