Search Athmeeya Geethangal

113. പകലില്‍ മേഘത്തണലായ് നീ  
Lyrics : K Daniel Williams, Kochi
പകലില്‍ മേഘത്തണലായ് നീ
രാത്രിയിലഗ്നിസ്തംഭവുമായ്
രക്ഷയേകിയെന്നെ നീ പരനേ!
സുഖക്ഷേമമായി കാത്തു
 
          വാഴ്ക വാഴ്ക വാഴ്ക പരനേ!
          മോചനമേകിയ സര്‍വ്വേശാ!
          ശരണം നീ എനിക്കു പരനേ!
          രാവും പകലുമെല്ലാം
 
2   ഗീരുവാം മന്ന തന്നെനിക്കു
     പാറയില്‍ നിന്നു ജലമേകി
     പോഷിപ്പിച്ചെന്നാത്മാവെ പരനേ!
     ശാന്തി നീയേകിയുള്ളില്‍-
 
3   മോഹന ആത്മജീവിതത്തില്‍
     എന്നാത്മ ദേഹ ദേഹിയില്‍ നീ
     സ്വര്‍ഗ്ഗജീവന്‍ തന്നെന്നെ പരനേ!
     ജാഗ്രതയായി കാത്തു-
 
4   കനാന്‍ ദേശേ നടത്തിയെന്നെ
     ശുദ്ധരോടൊന്നിച്ചിരുത്തിയെന്നെ
     സ്തോത്രം സ്തോത്രം എന്നെന്നും പരനേ!
     സാഷ്ടാംഗം വീണിടുന്നു                           

 Download pdf
47318333 Hits    |    Powered by Oleotech Solutions