Search Athmeeya Geethangal

1128.  H¶p t\m¡q! ImÂh-dn-bn 
Lyrics : K.D.W.
ഒന്നു നോക്കൂ! കാല്‍വറിയില്‍ ജീവന്‍ ലഭ്യമായിടും
യേശുനാഥന്‍ ജീവനറ്റ പാപികള്‍ക്കായ് തൂങ്ങുന്നു
 
1 യേശു നിന്നെ സ്നേഹിച്ചല്ലോ കാല്‍വറിയില്‍ നിണം ചിന്തി
ആശു നിന്‍റെ പാപം പോക്കാന്‍ ഈശപുത്രന്‍ മൃതിയേറ്റു
 
2 പ്രാര്‍ത്ഥനയോ അനുതാപമോ കണ്ണുനീരോ വില പോരാ-
ക്രൂശിലൊഴുക്കിയ രക്തം വേണം നിന്‍റെ പാപം പോക്കിടാന്‍-
 
3 യേശുവേറ്റ മുറിവുകള്‍ നിന്നെ സൗഖ്യമാക്കാന്‍ മതിയല്ലോ-
നീതിവസ്ത്രം അണിയിക്കാനായ് നഗ്നനായ് താന്‍ ക്രൂശിന്മേല്‍
 
4 യേശു നല്‍കും നിത്യജീവന്‍ സ്വീകരിക്കൂ അതിവേഗം
മരണം നീങ്ങി വിജയം കിട്ടി നിത്യം വാഴാമവന്‍ കൂടെ-
 
5 ഏകനോട്ടം ജീവന്‍ നല്‍കും പാപി നീതിമാനാകും
യേശുവെപ്പോല്‍ രൂപം പൂണ്ടു ദേവസുതനായ് തീരും നീ- 

 Download pdf
30393891 Hits    |    Powered by Revival IQ