Search Athmeeya Geethangal

233.  Hm ssZhta cmPm-[n-cm-P-tZhm 

                        ‘Oh Lord my God’

1 ഓ ദൈവമേ രാജാധിരാജദേവാ
ആദിയന്തം ഇല്ല മഹേശനേ
സര്‍വ്വലോകം അങ്ങയെ വന്ദിക്കുന്നേ
സാധു ഞാനും വീണു വണങ്ങുന്നേ
 
അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ
അങ്ങെത്രയോ മഹോന്നതന്‍!
 
2 സൈന്യങ്ങളില്‍ നായകനങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമംപോല്‍-
 
3 അത്യഗാധം ആഴിയനന്തവാനം
താരാജാലം കാനന പര്‍വ്വതം
മാരിവില്ലും താരും തളിരുമെല്ലാം
നിന്‍മഹത്വം ഘോഷിക്കും സന്തതം
 
4 ഏഴയെന്നെ ഇത്രമേല്‍ സ്നേഹിക്കുവാന്‍
എന്‍ ദൈവമേ എന്തുള്ളു നീചന്‍ ഞാന്‍
നിന്‍രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ 

 


 Download pdf
30311238 Hits    |    Powered by Revival IQ