Search Athmeeya Geethangal

155. മാനവേന്ദ്ര! മഹിതാമല താരക  
Lyrics : K V Simon, Edayaranmula
രാഗം : നാട്ട-രൂപകം
 
          മാനവേന്ദ്ര! മഹിതാമല താരക വചനാമൃത
          താമ്രതരാം ഘ്രിയുഗാത്മ വിലാസ!
          മാനിത പദപത്മ രതസേവാ ജനതാവാ
          സനഭാവ ഭവദാവ സകലേശ്വര സാധിതസര്‍വ്വ ജയാന്വിത-
 
1   ഭാവരൂപ ഭജമാന ജനോപ്സിത
     ഫലദായക നായക സായകസാരപാണേ
     താപശമന ഗുണഗണ ലോല ശുഭശീല
     ശ്രിതപാല ബലമൂല പരിപൂജിത സുചരിത
     സുരഭില സുമസമ ഡിംഭപ്രചരണ ദംഭപ്രഹരണ
     ശുംഭല്‍ കചയുത-
 
2   പാവനാത്മ പാവനാഗമനാദൃത ജന
     താവന സാവന ജീവന ദിവ്യനാഥ
     ശോഭന രസാദന ജനസേവ്യധൃതഭവ്യ
     കൃതഹവ്യശ്രുത നവ്യ പ്രണതാവന പ്രമഥിത
     രിപുഗണ ജനപരിപാല സ്ഫടികദുകുല
     സ്മൃതജന സാലസ്തുതഗുണ-
 
3   സ്നേഹരാശേ സകലാകുല നാകുല
     കുലലാലന പാലന ശാലിനമേവ വന്ദേ
     സ ഏവ ഭവാന്‍ ജാനേ സകലേശ ഭവ
     പാശ ബലനാശ സമിതീശ
     പരമാത്മജ ജയ മമ ഹൃദിവസ വസു
     ഗണനാഥ സ്തവ മതിമോദ സ്വജന
     സുബോധസ്വനമയ-               

 Download pdf
47315594 Hits    |    Powered by Oleotech Solutions