Search Athmeeya Geethangal

189. ആയിരമായിരം സ്തുതികളാല്‍  
Lyrics : K V Isaac, Peechi
ആയിരമായിരം സ്തുതികളാല്‍ ആരാലും ആരാധ്യനാം
യേശു എന്നെ വീണ്ടെടുപ്പാന്‍ ചോര ചിന്തിയതാം
 
1   യാഹെന്‍ പാറയാം എന്‍ ആശ്രയമവന്‍
     പാപക്കുഴിയില്‍ നിന്നെന്നെ കരേറ്റി തന്നിലാക്കി താന്‍
 
2   പാപം പോക്കിയെന്‍ ശാപം നീക്കി താന്‍
     കാല്‍വറി ക്രൂശിലെ യാഗമരണത്താല്‍ മോചിതനായി ഞാന്‍
 
3   ഇമ്പമേകുവാന്‍ എനിക്കായ് തുമ്പമേറ്റവന്‍ അന്‍പുള്ള നാമം
     ധ്യാനിച്ച് ഞാന്‍ എന്നും ഇമ്പമായ് പാടും
 
4   ജയിച്ച് വാഴുന്നോന്‍ ഇന്നുന്നതെ താതന്‍ വലഭാഗെ
     തിരിച്ചു വന്നീടും ശുദ്ധരെ ചേര്‍ക്കുവാന്‍ മേഘേ വേഗത്തില്‍-              

 Download pdf
51458382 Hits    |    Powered by Oleotech Solutions