224. പാപം നീക്കാന്‍ ശാപമേറ്റ
Lyrics : P G William, Thrissur‘I will sing of my Redeemer’
1 പാപം നീക്കാന്‍ ശാപമേറ്റ
പാപികളിന്‍ രക്ഷകാ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാന്‍ നിന്‍ സ്നേഹത്തെ
രക്തത്താല്‍ എന്നെ വീണ്ടോനെ
ഭക്തിയോടെ കീര്‍ത്തിക്കും
ക്രൂശിനാല്‍ വിമോചനത്തെ
യേശു ഏകി എനിക്കും
2 നഷ്ടപ്പെട്ടുപോയ എന്നെ
കഷ്ടപ്പെട്ടെടുത്തോനേ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാന്‍ നിന്‍ സ്നേഹത്തെ
3 ആര്‍ത്തിയോടെന്‍ രക്ഷകന്നു
കീര്‍ത്തനം ഞാന്‍ പാടുമേ
പാപസ്നേഹം നീക്കിയെന്നില്‍
ദൈവസ്നേഹമേകയാല്‍
4 ദൈവപൈതലാക്കാനെന്നെ
ദൈവകോപമേറ്റോനേ!
പൂര്‍ണ്ണഭക്ത്യാ സ്തോത്രം ചെയ്വാന്‍
പ്രാപ്തനാക്കുകെന്നെ നീ

Download pdf