Search Athmeeya Geethangal

225. ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ്വ വന് 
Lyrics : V. Nagel, Kunnamkulam
ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ്വ
വന്ദനത്തിനും യോഗ്യന്‍ നീ
ജ്ഞാനവും ശക്തിയും ധനം ബലം
സ്തുതി ബഹുമാനമെല്ലാം നിനക്കേ
 
1   ഘോരപിശാചിന്‍ നുകം നീങ്ങാന്‍
     പോരാ സ്വയത്തിന്‍ ശ്രമങ്ങള്‍
     ചോരയിന്‍ ചോരിച്ചിലാല്‍ യേശുവേ ഈ വന്‍-
     പോരിനെ തീര്‍ത്തവന്‍ നീ        
 
2   ന്യായപ്രമാണത്തിന്‍റെ ശാപം
     ആയതെല്ലാം തീര്‍ക്കുവാന്‍
     പ്രായശ്ചിത്താര്‍ത്ഥമായ് പാപത്തിന്നായി
     നിന്‍ കായത്തെ ഏല്‍പ്പിച്ചു നീ
 
3   മൃത്യുവെ ജയിപ്പാന്‍ നീ ദൈവ
     ഭൃത്യനാം നിന്നെത്തന്നെ
     നിത്യദൈവാവിയാലര്‍പ്പിച്ചതാലീ
     മര്‍ത്യര്‍ക്കു ജീവനുണ്ടായ്
 
4   ദൈവത്തിന്‍ കൂട്ടായ്മ ഞങ്ങള്‍
     ചാവിലും ആസ്വദിപ്പാന്‍
     ദൈവത്താല്‍ വിടപ്പെട്ടു ക്രൂശിങ്കല്‍ നീ നിന്‍
     ജീവനെ ഏല്‍പ്പിച്ചപ്പോള്‍
 
5   കുറ്റം ചുമത്തുന്നതാര്‍? നിന്‍റെ
     ശത്രുവര്‍ഗ്ഗമെവിടെ?
     യുദ്ധമൊഴിഞ്ഞു സമാധാനമായി
     വിശുദ്ധമാം രക്തത്തിനാല്‍
 
6   ഹല്ലേലുയ്യാ പാടിന്‍ ക്രിസ്തു
     നല്ലവനെന്നാര്‍ക്കുവിന്‍
     വല്ലഭമാം തിരുനാമത്തില്‍ സൃഷ്ടി
     യെല്ലാം വണങ്ങിടട്ടെ

 Download pdf
47315934 Hits    |    Powered by Oleotech Solutions