Search Athmeeya Geethangal

227. ദൈവമേ നിന്‍ സന്നിധിയില്‍  
Lyrics : George Koshy, Mylapra
1   ദൈവമേ നിന്‍ സന്നിധിയില്‍ വന്നിടുന്നീ സാധു ഞാന്‍
     താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ ഏഴ ഞാന്‍
 
          ഞാന്‍ നമിക്കുന്നു, ഞാന്‍ നമിക്കുന്നു
          സ്വര്‍ഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേ
 
2   ഏകജാതനെയെനിക്കായ് യാഗമായിത്തീരുവാന്‍
     ഏകിയ നിന്‍ സ്നേഹത്തിന്‍റെ മുമ്പിലീ ഞാനാരുവാന്‍!
 
3   സ്വര്‍ഗ്ഗസൗഖ്യം കൈവെടിഞ്ഞീ പാരിടത്തില്‍ വന്നോനെ
     സ്വന്തമാക്കി എന്നെയും നിന്‍ പുത്രനാക്കി തീര്‍ത്തോനേ-
 
4   സന്തതം ഈ പാഴ്മരുവില്‍ പാത കാട്ടിടുന്നോനേ!
     സാന്ത്വനം നല്‍കി നിരന്തം കാത്തിടുന്നോരാത്മാവേ!-

 Download pdf
47315856 Hits    |    Powered by Oleotech Solutions