Lyrics : T K Samuel, Elanthurരീതി : രഘുപതി രാഘവ രാജറാം
1 ബഹുമതി താത സുതാത്മാവാം
ത്രിയേകദേവനു നല്‍കാം നാം
2 ഭയമോടകന്നു വസിച്ചോരാം
നമ്മള്‍ക്കവന്നരികേ ചേരാം
3 ചിതറിയൊരാടുകളായോരാം
നാമൊന്നു ചേര്‍ന്നു പുകള്‍ നേരാം
4 തിരുസുതനേശുവെ നല്‍കിടാന്‍
അതീതമായ് കൃപ ചെയ്തിടാന്‍
5 തിരുഹിതമായതറിഞ്ഞിടാം
തീരാത്ത ദാനമിതോര്‍ത്തിടാം
6 അഗതികളെപ്രതി ക്രൂശേറാം
എന്നോര്‍ത്ത തന്‍ ദയയാര്‍ക്കോതാം
7 അരചരോടാചാര്യന്മാരായി
നമ്മള്‍ക്കിയുന്നത സല്‍പ്പേരായ്

Download pdf