Search Athmeeya Geethangal

233. ഓ ദൈവമേ രാജാധിരാജദേവാ 
Lyrics : George Koshy, Mylapra
                    ‘Oh Lord my God’
 
1   ഓ ദൈവമേ രാജാധിരാജദേവാ
     ആദിയന്തം ഇല്ല മഹേശനേ
     സര്‍വ്വലോകം അങ്ങയെ വന്ദിക്കുന്നേ        
     സാധു ഞാനും വീണു വണങ്ങുന്നേ
 
          അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ
          അങ്ങെത്രയോ മഹോന്നതന്‍!
 
2   സൈന്യങ്ങളില്‍ നായകനങ്ങല്ലയോ
     ധന്യനായ ഏകാധിപതിയും
     ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
     അന്യമില്ലേതും തവ നാമംപോല്‍-
 
3   അത്യഗാധം ആഴിയനന്തവാനം
     താരാജാലം കാനന പര്‍വ്വതം
     മാരിവില്ലും താരും തളിരുമെല്ലാം
     നിന്‍മഹത്വം ഘോഷിക്കും സന്തതം
 
4   ഏഴയെന്നെ ഇത്രമേല്‍ സ്നേഹിക്കുവാന്‍
     എന്‍ ദൈവമേ എന്തുള്ളു നീചന്‍ ഞാന്‍
     നിന്‍രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
     ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ 

 Download pdf
51458284 Hits    |    Powered by Oleotech Solutions