Search Athmeeya Geethangal

248. ദൈവമേ നീ കൈവെടിഞ്ഞോ  
Lyrics : T K Samuel, Elanthur
ദൈവമേ നീ കൈവെടിഞ്ഞോ
കാല്‍വറിയില്‍ നിന്‍സുതനെ
താനുറക്കെ കേണിടുന്നു പ്രാണനെ വെടിഞ്ഞിടുന്നു
 
1   ഏകയാഗം മൂലമാര്‍ക്കും ഏകുവാനായ് മോക്ഷമാര്‍ഗ്ഗം
     ലോകപാപമാകവേ നീ ആക്കി തന്മേല്‍ നിഷ്കാരുണ്യം-
 
2   പാപമറിയാത്തവനെ ഞാനവനില്‍ ദൈവനീതി
     ആകുവതിന്നായെനിക്കായ് പാപമാക്കിതീര്‍ത്തോ ദേവാ!-
 
3   മൃത്യുവില്‍ നിന്നെന്‍റെ പ്രാണന്‍ വീഴ്ചയില്‍ നിന്നെന്‍റെ കാല്‍കള്‍
     കണ്ണുനീരില്‍ നിന്നു കണ്‍കള്‍ നിര്‍ണ്ണയം വിമോചിപ്പാനായ്-
 
4   എന്‍വിലാപം നൃത്തമാകാന്‍ എന്‍റെ രട്ടഴിഞ്ഞുപോകാന്‍
     സന്തതം സന്തോഷമേകാന്‍ സ്വര്‍ഗ്ഗനാടെന്‍ സ്വന്തമാകാന്‍-
 
5   പാര്‍ത്തലത്തിലെത്രകാലം പാര്‍ത്തിടും ഞാനത്രനാളും
     കീര്‍ത്തിച്ചിടും സ്തോത്രം ചെയ്യും വാഴ്ത്തിപ്പാടും ഹല്ലേലുയ്യാ!                     

 Download pdf
47315934 Hits    |    Powered by Oleotech Solutions