Lyrics : Yusthoos Joseph, Palakkadദേവേശാ! യേശുപരാ! ജീവനെനിക്കായ് വെടിഞ്ഞോ!
ജീവനറ്റ പാപികള്‍ക്കു നിത്യജീവന്‍
കൊടുപ്പാനായ് നീ മരിച്ചോ!
1 ഗതസമന പൂവനത്തില്‍ അധികഭാരം വഹിച്ചതിനാല്‍
അതിവ്യഥയില്‍ ആയിട്ടും താതനിഷ്ടം
നടപ്പതിന്നനുസരിച്ചു-
2 അന്നാസിന്‍ അരമനയില്‍ മന്നവാ! നീ വിധിക്കപ്പെട്ടു
കന്നങ്ങളില്‍ കരങ്ങള്‍കൊണ്ടു മന്നാ
നിന്നെ അടിച്ചവര്‍ പരിഹസിച്ചു
3 പീലാത്തോസെന്നവനും വിലമതിച്ചു കുരിശേല്‍പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര്‍ പല പാടുകള്‍ ചെയ്തു നിന്നെ
4 ബലഹീനനായ നിന്നെ വലിയ കൊലമരം ചുമത്തി
തലയോടിട മലമുകളില്‍ അലിവില്ലാതയ്യോ
യൂദര്‍ നടത്തി നിന്നെ
5 തിരുക്കരങ്ങള്‍ ആണികൊണ്ടു മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശവും കുരിശുകളില്‍ ഇരുകള്ളര്‍
നടുവില്‍ നീ മരിച്ചോ പരാ!-
6 കഠിനദാഹം പിടിച്ചതിനാല്‍ കാടിവാങ്ങാനിടയായോ
ഉടുപ്പുകൂടി ചിട്ടിയിട്ടു ഉടമ്പും
കുത്തിത്തുറന്നോ രുധിരം ചിന്തി-
7 നിന്‍മരണം കൊണ്ടെന്‍റെ വന്‍നരകം നീയകറ്റി
നിന്‍മഹത്ത്വം തേടിയിനി എന്‍കാലം
കഴിപ്പാന്‍ കൃപചെയ്യണമേ-

Download pdf