Lyrics : Yusthoos Joseph, Palakkadഎന്തൊരന്‍പിതപ്പനേ! ഇപ്പാപിമേല്‍
എന്തൊരന്‍പിതപ്പനേ!
അണ്ടര്‍കോനേ! നീയി ചണ്ഡാളദ്രോഹിയില്‍
കൊണ്ടോരന്‍പു പറയേണ്ടുന്നതെങ്ങനെ!-
1 അന്‍പോലും തമ്പുരാനേ! നിന്‍റെ മഹാ
അന്‍പുള്ളോരു മകനെ
ഇമ്പം നിറഞ്ഞുള്ള നിന്‍ മടിയില്‍ നിന്നു
തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും-
2 കണ്മണിയാം നിന്‍മകന്‍ പൂങ്കാവിങ്കല്‍
മണ്ണില്‍ വീണിരന്നതും
പൊന്നിന്‍ തിരുമേനി തന്നില്‍ നിന്നു ചോര
മണ്ണില്‍ വീണതും നിന്‍ കണ്ണെങ്ങനെ കണ്ടു!-
3 കരുണയറ്റ യൂദന്മാര്‍ നിന്‍മകന്‍റെ
തിരുമേനിയാകെ നാഥാ!
കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി
കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു!
4 ദാഹം വിശപ്പുകൊണ്ടു തളര്‍ന്നു
കൈകാല്‍കള്‍ കുഴഞ്ഞിടുന്നു
ദേഹമഴലുന്നു ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നിപ്പാതകനോടയ്യോ!
5 ശത്രുക്കള്‍ മദ്ധ്യേ കൂടെ പോകുന്നിതാ
കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെരുശലേം പുത്രിമാര്‍ കണ്ടു
മാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു!
6 ചങ്കുതുറന്നൊഴുകി-യതാം രക്ത
ത്തിങ്കലെന്നെ കഴുകി
പൊന്‍കരം കൊണ്ടു നടത്തിപ്പുതുസാലേ-
മിങ്കല്‍ ചേര്‍ക്ക യേശു സങ്കേതമേ എന്നെ-

Download pdf