Lyrics : E I Jacob, Kochi1 പാപത്തിന്‍ മാ വിഷത്തെയയൊഴിപ്പാന്‍
സാത്താന്‍ തന്നുടെ ബലമഴിപ്പാന്‍
രക്ഷകനിക്ഷിതിയില്‍ വന്നാന്‍-
യേശുവിന്നു മഹത്ത്വം
യേശുവിന്നു മഹത്ത്വം, മഹത്ത്വം
യേശുവിന്നു മഹത്ത്വം
കുരിശിലവന്‍ മരിച്ചെന്‍പേര്‍ക്കായ്
യേശുവിന്നു മഹത്ത്വം
2 ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞു
ഈശകോപാഗ്നിയില്‍ വീണെരിഞ്ഞു
വിശുദ്ധനിണം വിയര്‍പ്പായ് തിരിഞ്ഞു-
യേശുവിന്നു മഹത്ത്വം
3 തന്‍മുഖ പങ്കജ മതിലടിച്ചു
തലയില്‍ മുള്‍മുടി വച്ചാഞ്ഞടിച്ചു
മുതുകിനെയുഴുതതുപോല്‍ പൊടിച്ചു -
യേശുവിന്നു മഹത്ത്വം
4 കുരിശില്‍ കൈകാല്‍കളെ താന്‍ വിരിച്ചു
ക്രൂരന്മാര്‍ ആണികൊണ്ടതില്‍ തറച്ചു
കൊടിയവേദനയെനിക്കായ് സഹിച്ചു -
യേശുവിന്നു മഹത്ത്വം
5 ജീവനെ യേശുവിന്നര്‍പ്പിച്ചേന്‍
സര്‍വ്വവുമവന്നായേല്‍പ്പിച്ചേന്‍
പാവനജീവിതമാകണമെന്‍ -
യേശുവിന്നു മഹത്ത്വം

Download pdf