Search Athmeeya Geethangal

285. അളവില്ലാ സ്നേഹം യേശുവിന്‍  
Lyrics : George Peter, Chittoor
അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം!
അതിരില്ലാ സ്നേഹം കുരിശിലെ
നിസ്തുല സ്നേഹം മാത്രം
 
1   പാപത്തിന്‍ പാതയില്‍ ഞാന്‍ പോകുന്ന നേരത്തവന്‍
     ചാരത്തണഞ്ഞു ചോരചൊരിഞ്ഞു
     തന്‍ സ്വന്തമാക്കിയെന്നെയവന്‍-
 
2   ആഴിയുമാകാശവും ഊഴിയും നിര്‍മ്മിച്ചവന്‍
     പാപിയാമെന്നെ സ്നേഹിച്ചു ക്രൂശില്‍
     പ്രാണനും തന്നു രക്ഷിച്ചല്ലോ!
 
3   വീഴ്ചകള്‍ ജീവിതത്തില്‍ വന്നാലും കൈവിടാതെ
     രക്ഷകന്‍ കാത്തു നിത്യവുമെന്നെ
     താങ്ങി നടത്തും അത്ഭുതമായ്-
 
4   തന്‍ സനേഹബന്ധത്തില്‍ നിന്നെന്നെ പിന്‍തിരിക്കുവാന്‍
     ആപത്തോ! വാളോ! മൃത്യുവിനാലോ!
     സാദ്ധ്യമല്ലെന്നും നിശ്ചയമായ്-
 
5   നാളുകള്‍ തീര്‍ന്നിടുമ്പോള്‍ നാഥനെ കണ്ടിടുമ്പോള്‍
     തന്‍സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍
     തൃപ്പാദേ വീണു ചുംബിക്കും ഞാന്‍-                

 Download pdf
56513167 Hits    |    Powered by Oleotech Solutions