Lyrics : T K Samuel, Elanthurദൈവസ്നേഹമേ ദൈവസ്നേഹമേ
അതിനുള്ളകലമുയരമാഴമപ്രമേയമേ
1 പാപക്കുഴിയിലാണ്ടുപോയ നരനു മോചനം
പ്രാപിപ്പതിനിതിന്‍റെയാഴമാണു കാരണം-
2 അനുസരിച്ചിടാതെയാജ്ഞയവഗണിച്ചതാം
മനുജനോടു കരുണ കാണിച്ചതിനു കാരണം-
3 കുരിശിലേക ജാതനെ തകര്‍ത്തു വൈരികള്‍
ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ-
4 അഴുകിനാറും ശവസമാനരായ പാപികള്‍
ക്കഴകു നല്‍കിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും-
5 സ്വര്‍ഗ്ഗമതിലുള്ളനുഗ്രഹങ്ങളാഗ്രഹിക്കുവാന്‍
യോഗ്യരല്ലയെങ്കിലും നരര്‍ക്കതേകിയ-
6 അരിഗണത്തെയരികണച്ചു സുതജനങ്ങളായ്
പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം-

Download pdf