Search Athmeeya Geethangal

314. യേശുവിന്‍ നാമം ശാശ്വതനാമം ക്ലേശ 
Lyrics : T K Samuel, Elanthur
1   യേശുവിന്‍ നാമം ശാശ്വതനാമം
     ക്ലേശമശേഷവും നീക്കും നാമം
     വിശ്വസിക്കുന്നവര്‍ നാം
     ആശ്രയിക്കുന്നതും ആനന്ദിക്കുന്നതും
     ആശ്വസിക്കുന്നതുമായ നാമം
     അനുദിനം പുകഴ്ത്തുക നാം അ-അ-
 
2   ചിന്മയനാമം നന്‍മയിന്‍ ധാമം
     കന്മഷക്കൂരിരുളിന്‍ വിരാമം
     മന്നിലിതിന്നു സമം ഉന്നതമാ
     മംഗീകൃതനാമം
     അന്യമില്ലെന്നതു നിര്‍ണ്ണയമാം
     അനുദിനം പുകഴ്ത്തുക നാം അ-അ-
 
3   തന്‍തിരുനാമം എന്തഭിരാമം
     ആതുരര്‍ക്കാനന്ദമാം വിശ്രാമം
     ഭക്തരിന്നുള്‍പ്രേമം വന്‍തിരയേറും
     സിന്ധുവാം ലോകം
     താണ്ടുവതിന്നുതകുന്ന നാമം
     അനുദിനം പുകഴ്ത്തുക നാം അ-അ-
 
4   ഏതൊരു നാവും യേശുവിന്‍ നാമം
     ഓതിടും നാള്‍വരുന്നെന്തുകേമം
     നിരുപമം നിസ്സീമം ആരുമവന്‍
     തൃപ്പാദപ്രണാമം
     ചെയ്തിടുമന്നഭിവന്ദ്യനാമം
     അനുദിനം പുകഴ്ത്തുക നാം അ-അ-     

 Download pdf
51489481 Hits    |    Powered by Oleotech Solutions