Lyrics : T O Chacko, Kottarakkara രീതി: ദൈവകരുണയിന്‍ ധനമാഹാത്മ്യം
ദൈവസുതദര്‍ശനമെന്താനന്ദം-വര്‍ണ്ണിക്കാവതോ
ദൈവസുതദര്‍ശനമെന്താനന്ദം
1 പൊന്‍നിലവിളക്കുകളേഴിനും നടുവില്‍ വെണ്‍നിലയങ്കിധരിച്ചു
മാറത്തു പൊന്‍കച്ച നിബന്ധിച്ചവനായി
വിളങ്ങിടും സുന്ദരമാം രൂപം
2 ചികുരവും ശിരസ്സും വെണ്‍പഞ്ഞിസമാനം
ധവളമാം മഞ്ഞിനോടൊപ്പം
പേശലനയനമതഗ്നിജ്ജ്വാലയ്ക്കൊത്തൊ-
രീശസുതന്‍ രൂപം കാണ്മീന്‍
3 ചരണങ്ങലുലയതില്‍ ചുട്ടു പഴുപ്പിച്ച
ചേലെഴും വെള്ളോട്ടിന്‍ സമമാം
പെരുവെള്ളത്തിന്നിരച്ചില്‍ പോലവന്‍ ശബ്ദം
അലമലമിയലാത്ത രൂപം-
4 ശക്തമായ് ശോഭിക്കുമിനസമവദനന്‍ വലങ്കരം തന്നിലേഴുതാരം
ചേര്‍ച്ചയായ് പുറപ്പെടുന്നിരുവായ്ത്തലയുള്ള വാള്‍
അവന്‍ മുഖമര്‍ക്കബിംബം പോലെ-
5 മരിച്ചവനെങ്കിലുമുയിര്‍ത്തെഴുന്നേറ്റു മരണപാതാളങ്ങളെ വെന്നു
നിരുപമതേജസ്സില്‍ വിളങ്ങിടും നാഥനെന്‍
അരുമ മണവാളനെന്നും-

Download pdf