337. എന്‍റെ യേശു എന്‍റെ കര്‍ത്തന്‍
Lyrics : P M Joseph, Kalpettaരീതി: നമ്മ യേസു നമ്മ കര്‍ത്ത
1 എന്‍റെ യേശു എന്‍റെ കര്‍ത്തന്‍ ഏറ്റം ദരിദ്രനായ് ജനിച്ചല്ലോ
ഏകനായ് വന്നല്ലോ ഭൂവില്‍ ഏവര്‍ക്കും രക്ഷകനായ്-
2 അഞ്ചപ്പം രണ്ടുമീന് അയ്യായിരം ജനങ്ങള്‍ക്കു
ആവശ്യംപോല്‍ നല്‍കി അവരെ തൃപ്തരാക്കിത്തീര്‍ത്തല്ലോ-
3 കുരുടര്‍ക്കു കാഴ്ച നല്‍കി മുടന്തരെ മുടന്തു നീക്കി നടത്തി
ആശ്വാസം നല്‍കി അവനുടെയരികിലണഞ്ഞവര്‍ക്ക്-
4 ഹാ ഹാ ഹാ ഹാ! ഇവനാര്! ക്രൂശില്‍ മരിച്ചുയിര്‍ത്തേശുപരന്‍
വീണ്ടും വരുന്നവനാം നാഥന്‍ വിണ്ണതിലതിവേഗം-

Download pdf