Search Athmeeya Geethangal

454. ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ 
Lyrics : M E Cherian, Madurai
1   ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ യേശുവിന്‍ സന്നിധിയണയുവതേ
    അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലില്‍ ഹിമംപോല്‍
 
2   മാനം ധനമീ മന്നിന്‍ മഹിമകളൊന്നും ശാന്തിയെ നല്‍കാതാം
    ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക-
 
3   നീര്‍ത്തോടുകളില്‍ മാനെപ്പോലെന്‍ മാനസമീശനില്‍ സുഖം തേടി
    വറ്റാജീവജലത്തിന്‍ നദിയെന്‍ വറുമയെയകറ്റി നിര്‍വൃതിയരുളി-
 
4   തന്‍ബലിവേദിയില്‍ കുരികിലും മീവലും വീടും കൂടും കണ്ടതുപോല്‍
    എന്‍ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍ സാനന്ദമഭയം തേടും സതതം-
 
5   കണ്ണീര്‍ താഴ്വരയുണ്ടെനിക്കനവധി മന്നില്‍ ജീവിത പാതയതില്‍
    എന്നാലും ഭയമെന്തിനെന്നരികില്‍ നന്നായവന്‍ കൃപമഴപോല്‍ ചൊരികില്‍-

 Download pdf
47315825 Hits    |    Powered by Oleotech Solutions