Lyrics : Charles John, Rannyമന്നിതില്‍ വന്നവന്‍ മനുസുതനായ്
മരിച്ചവന്‍ മാനവര്‍ക്കായ്
1 പാപത്തിന്‍ ഭാരച്ചുമടൊഴിച്ചു
ശാപങ്ങളഴിച്ചെന്നെയനുഗ്രഹിച്ചു
ഇരുളിലിരുന്നയെന്നെയും വിളിച്ചു
തിരുസന്നിധൗ ചേര്‍ത്തണച്ചു
2 ജീവനെ തന്നു വീണ്ടെടുത്തു ചാവിനെ
വെന്നവന്‍ ജീവനിലുയിര്‍ത്തു
മഹിമയണിഞ്ഞു വാഴുന്നുയിന്നും
ബഹുവന്ദിതനായ് മനുവേല്‍-
3 അനുഗമിക്കും ഞാന്‍ കുരിശെടുത്ത്
ദിനവുമീലോകത്തിന്നിമ്പങ്ങള്‍ വെറുത്ത്
വിനയിലുമവനോടേറ്റവുമടുത്ത്
ധനമാനം കര്‍ത്തനു കൊടുത്ത്-
4 വന്നിടും വാനില്‍ അവന്‍ വിരവില്‍
തന്നുടെ ദാസരെ ചേര്‍ത്തിടുമരികില്‍
തോര്‍ന്നിടും കണ്ണീര്‍ പൂര്‍ണ്ണമായ്
വിണ്ണില്‍ തരും പ്രതിഫലമാ സദസ്സില്‍-

Download pdf