Search Athmeeya Geethangal

522. യേശുവിന്‍ പിമ്പേ പോകും ഞ 
Lyrics : Charles John, Ranny
1   യേശുവിന്‍ പിമ്പേ പോകും ഞങ്ങള്‍ ജയത്തിന്‍ ഗീതം പാടി മുദാ
     മൃത്യുവെ വെന്ന കര്‍ത്തന്‍ നമ്മെ നിത്യതയെത്തുവോളം നടത്തിടും
 
          പാടിടാം ജയ് ജയ് പാടിടാം ജയ് ജയ് നമ്മുടെ നാഥന്‍ ജീവിക്കുന്നു
 
2   സത്യവും ജീവമാര്‍ഗ്ഗവുമാം ക്രിസ്തുവില്‍ നമ്മള്‍ ധന്യരല്ലോ
     നിത്യസന്തോഷമത്യധികം മര്‍ത്യരില്‍ നമ്മള്‍ക്കല്ലാതാര്‍ക്കുമില്ല-
 
3   നിസ്തുലസ്നേഹ നിത്യബന്ധം ക്രിസ്തുവിലുണ്ടു വാസ്തവമായ്
     ആപത്തോ വാളോ മൃത്യുവിന്നോ ഈ ബന്ധം നീക്കിടുവാന്‍ സാദ്ധ്യമല്ല
 
4   മഹത്ത്വരാജന്‍ യേശുനാഥന്‍ മന്നില്‍ വന്നിടും നാളടുത്തു
     ഉണരാം നാം ബലം ധരിച്ചിടാം അവന്‍റെ വേല മന്നില്‍ തികച്ചിടാം-

 Download pdf
47315825 Hits    |    Powered by Oleotech Solutions