Lyrics : George Peter, Chittoorയേശുവിന്‍ അജഗണം നമ്മള്‍
ലേശവും ഭയം കലരേണ്ട!
ശാശ്വത ഭുജത്താലവന്‍ നമ്മെ നടത്തും
ആലസ്യമെല്ലാമകറ്റും-ഹാലേലുയ്യ!
1 കണ്മണി പോലവന്‍ കാക്കും
കന്മഷക്കൂരിരുള്‍ നീക്കും
നന്മയും കൃപയും നമ്മെ പിന്തുടരും
ഉല്ലാസമായ് വഴിനടത്തും-ഹാലേലുയ്യ!
2 ഭീതിയിന്‍ കാര്‍മൂടും നേരം
പ്രീതിയിന്‍ വാനൊളി വീശും
ആധിയും വ്യാധിയുമെല്ലാമവന്‍ ഹനിക്കും
ആമോദമായവന്‍ നടത്തും-ഹാലേലുയ്യ!
3 മാധുര്യ തൂമൊഴി തൂകും മാനസവേദന മാറ്റും
ക്രൂശിന്‍റെ പാതയില്‍ എന്നും നമ്മെ നടത്തും
ആനന്ദമായവന്‍ പുലര്‍ത്തും-ഹാലേലുയ്യ!
4 കാഹളധ്വനി നമ്മള്‍ കേള്‍ക്കും
കര്‍ത്താവിന്‍ വീട്ടില്‍ നാം ചേരും
നിസ്തുല്യമഹസ്സില്‍ നിത്യം നമ്മള്‍ വസിക്കും
ഹല്ലെലുയ്യ പാടി സ്തുതിക്കും-ഹാലേലുയ്യ!-

Download pdf