Search Athmeeya Geethangal

565. അന്‍പിന്‍ ദൈവമെന്നെ നട 
Lyrics : Aniyan Varghese, Kallissery
അന്‍പിന്‍ ദൈവമെന്നെ നടത്തുന്ന
വഴികള്‍ അത്ഭുതമേ
അവന്‍ കൃപകളെന്നില്‍ ചൊരിയുന്നതോ-
അനല്‍പ്പമേ
 
1   അഖില ചരാചര രചയിതാവാം
     അഖിലജഗത്തിനുമുടയവന്‍ താന്‍
     അവനെന്‍റെ താതനായ് തീര്‍ന്നതിനാല്‍
     അവനില്‍ ഞാനെത്രയോ സമ്പന്നനാം-
 
2   അറിയുന്നവനെന്‍റെ ആവശ്യങ്ങള്‍
     അടിയനറിയുന്നതിലുപരി
     ആവശ്യനേരത്ത് അവന്‍ തുണയായ്
     അതിശയമായെന്നെ പുലര്‍ത്തിടുന്നു-
 
3   അണഞ്ഞിടും ഒടുവില്‍ ഞാനവന്നരികില്‍
     അകതാരിലാകെ എന്നാശയത്
     അവിടെയാണെന്നുടെ സ്വന്തഗൃഹം
     അനവരതം അതില്‍ അധിവസിക്കും-                                 

 Download pdf
56513024 Hits    |    Powered by Oleotech Solutions