Lyrics : M E Cherian, Maduraiസ്നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു
തന്‍ കുരിശോടെന്നെയൊന്നിച്ചു
ഞാനെല്ലാം തന്നിലര്‍പ്പിച്ചു
1 തിന്മയേറും വഴികളില്‍ ഞാന്‍ നടന്നകന്നല്ലോ
എന്‍ കാല്‍കള്‍ ഇടറിവീണല്ലോ
തേടിവന്നു ജീവന്‍ തന്നു കണ്ടെടുത്തല്ലോ
എന്നെത്താന്‍ വീണ്ടെടുത്തല്ലോ-
2 പന്നി തിന്നും തവിടുപോലും ഉലകം തന്നില്ല
തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോ-
രാരുമേയില്ല സഹായം
നല്‍കുവോരില്ല-
3 തന്‍റെ ദിവ്യസന്നിധാനം തരും സമാധാനം
മറ്റെല്ലാം ഭീതിയിന്‍ സ്ഥാനം
അളവുമില്ല അതിരുമില്ല അന്തവുമില്ലാ
സന്തോഷം ക്രിസ്തുവിലുണ്ട്-
4 ഉലകമേ നീയുര്‍ച്ച നല്‍കിയുപചരിക്കേണ്ട
എന്നെ നീ ആകര്‍ഷിക്കേണ്ട
കുരിശെടുത്തെന്‍ ഗുരുവിന്‍ പിമ്പേ
പോകണമല്ലാതെനിക്കിന്നാശ വേറില്ല-
5 അവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ
വേറില്ല സ്വാതന്ത്ര്യമേതും
അന്ത്യശ്വാസം പോംവരെത്തന്‍ വേലചെയ്യും ഞാന്‍
തൃപ്പാദസേവ ചെയ്യും ഞാന്‍-

Download pdf