Search Athmeeya Geethangal

10. യേശുമഹോന്നതനേ നിനക്കു സ്തോ 
Lyrics : T J Varkey, Tiruvalla
യേശുമഹോന്നതനേ നിനക്കു സ്തോത്രമുണ്ടാകയെന്നേക്കും-ആമേന്‍
 
1. നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നു
    താണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ നിനച്ചാദരവായ്-
 
2. വാനസേനാദികളില്‍ സ്തുതിയും ആനന്ദമാം സ്വര്‍ഗ്ഗഭാഗ്യമതും
    ഹീനരായീടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ!-
 
3. ഭൂതലേ ദാസനായ് നീ ചരിച്ചു പാപികളെ കനിവായ് വിളിച്ചു
    നീതിയിന്‍  മാര്‍ഗ്ഗമെല്ലാമുരച്ചു വേദനയേറ്റവും നീ സഹിച്ചു-
 
4. പാപനിവാരകനായ നിന്മേല്‍ പാപമശേഷവുമേറ്റുകൊണ്ട്
    പാപത്തിന്‍ യാഗമായ് ചോരചിന്തി പാരിന്‍ മദ്ധ്യേ കുരിശില്‍ മരിച്ചു-
 
5. ഈയുപകാരമെന്‍റെ മനസ്സില്‍ സന്തതമോര്‍ത്തു നിന്നോടണഞ്ഞു
    ലോകയിമ്പങ്ങളെ തള്ളിടുവാന്‍ നീ കൃപചെയ്ക ദിനംപ്രതി മേ-   

 Download pdf
51489481 Hits    |    Powered by Oleotech Solutions