Search Athmeeya Geethangal

637. യേശുക്രിസ്തു ഉയിര്‍ത്തു ജീവി 
Lyrics : M E Cherian, Madurai
1   യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
     പരലോകത്തില്‍ ജീവിക്കുന്നു - ഇഹ
     ലോകത്തില്‍ താനിനി വേഗം വരും രാജരാജനായ് വാണിടുവാന്‍
         
          ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ യേശുകര്‍ത്താവു ജീവിക്കുന്നു
          യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു
 
2   കൊല്ലുന്ന മരണത്തിന്‍ ഘോരതര വിഷപ്പല്ലു തകര്‍ത്താകയാല്‍-ഇനി
     തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള്‍ വെല്ലുവിളിക്കുകയാം-
 
3   എന്നേശു ജീവിക്കുന്നായതിനാല്‍ ഞാനുമെന്നേക്കും ജീവിക്കയാം-ഇനി
     തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനിക്കെല്ലാമെന്നേശുവത്രേ-
 
4   മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍ മുന്നില്‍ മഹത്ത്വത്തിലാം-ഇനി
     വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു-

 Download pdf
51489631 Hits    |    Powered by Oleotech Solutions