രീതി: യേശു രക്ഷിതാവെന്‍ സ്വന്ത
1 എന്നെ വീണ്ട നാഥന്‍ കര്‍ത്തനാകയാല്‍
എന്നെ നടത്തിടാന്‍ ശക്തനാകയാല്‍
വന്നു മദ്ധ്യാകാശേ ചേര്‍ക്കുമെന്നതാല്‍ ഹല്ലേലുയ്യാ പാടും ഞാന്‍-
2 പാരിലാശവയ്പാന്‍ യേശുമാത്രമാം
ക്രൂശിലോളം താണ തന്‍ വന്‍സ്നേഹത്തിന്‍
ആഴം, നീളം, വീതി വര്‍ണ്ണിച്ചിടാന്‍ ഏഴയ്ക്കീശാ! നാവില്ലേ-
3 എന്നിലെന്തു കണ്ടെന്‍ പ്രാണനാഥനേ
നിന്‍കരങ്ങള്‍ ക്രൂശിലാണിയേല്‍ക്കുവാന്‍
തുപ്പലേറ്റ മുഖം കണ്ടെന്‍ കാന്തനെ ചുംബിക്കും ഞാന്‍ സ്വര്‍ഗ്ഗത്തില്‍
4 ലക്ഷങ്ങളില്‍ സുന്ദരനെന്‍ വല്ലഭന്‍
വെണ്മയും ചുവപ്പുമാര്‍ന്ന നല്ലവന്‍ നിത്യയുഗം തന്നോടൊത്തു
പാര്‍ക്കുവാന്‍ ഹൃത്തിലാശയേറുന്നേ-

Download pdf