Lyrics : E V Varghese, Pathanapuram1 സേനയിലധിപന്‍ ദേവനി-ലതിയായ്
ആശ്രയമവനുണ്ടോ-ആയവന്‍ ഏവരിലുമതി ധന്യന്‍
യാഹിന്‍ വാസമെന്തതികാമ്യം ആ...ആ
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെന്‍ ഹൃദയം ജഡവും
2 കുരികില്‍ തനിക്കൊരു വീടും-മീവല്‍
പറവ തന്‍കുഞ്ഞുങ്ങള്‍ക്കായ്-
നല്ലൊരു കൂടും കണ്ടെത്തിയല്ലോ
നിന്‍ തിരുബലിപീഠം തന്നെ ആ...ആ
ധന്യര്‍ നിന്നാലയത്തില്‍ വസിപ്പോര്‍
നിത്യം സ്തുതിക്കുമവര്‍ നിന്നെ-
3 ബലം നിന്നിലുള്ളോര്‍ ഭാഗ്യം നിറഞ്ഞോര്‍
നിശ്ചയമാണെന്നും-
താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോര്‍ മനസ്സുകളില്‍ ആ...ആ
നിര്‍ണ്ണയമുണ്ടു നിരന്തരമായ്
സീയോന്‍നഗരിയിന്‍ പെരുവഴികള്‍-
4 കണ്ണുനീര്‍ താഴ്വരയതു വഴിയായവര്‍
യാനം ചെയ്യുമ്പോള്‍-ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂര്‍ണ്ണമാകും ആ...ആ
പ്രാപിക്കും ബലമവര്‍ ബലത്തിനുമേല്‍
ചെന്നെത്തുമേവരും സീയോനില്‍-

Download pdf