12. വന്ദനം വന്ദനം ശ്രീയേശുനാഥനു വന്ദനം
Lyrics : Aniyan Varghese, Kallisseryവന്ദനം വന്ദനം ശ്രീയേശുനാഥനു വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാര്‍
വന്ദനം ചെയ്തിടുന്നു
1 ഇന്നെയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ ഞാന്‍ പാടിടുമേ -
2 നിന്നുടെ സന്നിധി മോഹനമേ ഉന്നതമോദത്തിന്നുറവിടമേ
വന്നിടും നേരം ഈ ഞങ്ങളെ പൊന്നു
തേജസ്സാല്‍ പൊതിയണമേ -
3 ജീവമൊഴി ശ്രവിച്ചീയടിയാര്‍ ജീവനെ സമൃദ്ധമായ് നേടിടുവാന്‍
ജീവന്‍ വെടിഞ്ഞെന്നെ വീണ്ടവനെ
ജീവകാലമെല്ലാം അനുഗ്രഹിക്ക

Download pdf