Search Athmeeya Geethangal

672. ഇന്നയോളം ദൈവമെന്നെ നടത്തി 
Lyrics : M J Pathrose, Krarieli
രീതി: ഇത്രത്തോളം യഹോവ
         
ഇന്നയോളം ദൈവമെന്നെ നടത്തി
ഇന്നയോളം ദൈവമെന്നെ പാലിച്ചു
ഇന്നയോളം ധരേ കാത്തുസൂക്ഷിച്ചതാല്‍
നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍-
 
1   ഘോരമായ കാറ്റിനാല്‍ വലഞ്ഞപ്പോള്‍
     ഭാരത്താലെന്‍ മാനസം തകര്‍ന്നപ്പോള്‍
     സാരമില്ലെന്നോതി തന്‍റെ മാറിനോടണച്ചതാല്‍
     നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍-
 
2   കൂരിരുളിലായി ഞാന്‍ വലഞ്ഞപ്പോള്‍
     വേദനകളാലെ ഞാന്‍  കരഞ്ഞപ്പോള്‍
     തന്‍കരങ്ങളാലെ എന്നെ ആശ്വസിപ്പിക്കുന്നതാല്‍
     നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍-
 
3   പാരിലെന്‍റെ വാസം തീര്‍ന്നു വേഗത്തില്‍
     നേരിലെന്‍റെ പ്രിയനെ ഞാന്‍ കണ്ടിടും
     തീരുമേയെന്നാളിലെന്‍റെ സര്‍വ്വദു:ഖഭാരവും
     നന്ദിയോടെ എന്നുമെന്നും വാഴ്ത്തും ഞാന്‍-                      

 Download pdf
47315833 Hits    |    Powered by Oleotech Solutions