Search Athmeeya Geethangal

677. സേവിക്കും ഞങ്ങള്‍ യഹോ 
Lyrics : Isaac Mannoor, New York
സേവിക്കും ഞങ്ങള്‍ യഹോവയെ എന്നെന്നും
സേനയിന്‍ അധിപനാം നായകനെ സേവിക്കും ഞങ്ങള്‍
യഹോവയെ എന്നെന്നും ജയത്തിന്‍വീരനാം യേശുവിനെ
 
1   നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നും
     നാള്‍തോറും ഭാരങ്ങള്‍ പേറുന്നവന്‍
     ഉന്നതന്‍ നമ്മുടെ ബലവും ഗീതവും
     എന്നും നല്ലവന്‍ ഇമ്മാനുവേല്‍-
 
2   നിന്‍തിരു ദയയാല്‍ അനുദിനം ഞങ്ങളെ
     ഈ മരുവിന്‍ ചൂടില്‍ പുലര്‍ത്തിയല്ലോ
     ഭീതിയുമാധിയുമേറിയ ജീവിതം
     മോദമതാക്കി തീര്‍ത്തതിനാല്‍-
 
3   പാരിതില്‍ നാം പരദേശികള്‍ നമ്മള്‍
     പാര്‍ക്കുന്നു നിന്‍ കൃപയൊന്നതിനാല്‍
     തിരിഞ്ഞുനോക്കി സ്തുതികളുയര്‍ത്തി
     വന്നവഴികളെ ഓര്‍ക്കുക നാം-   

 Download pdf
51458324 Hits    |    Powered by Oleotech Solutions