Search Athmeeya Geethangal

693. യേശുവേ ഞാന്‍ നിന്നെ സ്നേഹി 
Lyrics : K V Hebi, Kunnamkulam
യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എന്‍യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു (2)
 
1   നിന്നെ ഞാന്‍ തേടിയില്ല എന്‍യേശുവേ നിന്നെ ഞാന്‍ തേടിയില്ല
     നീയാണല്ലോ സ്വര്‍ഗ്ഗഭാഗ്യം വിട്ടിറങ്ങി ഏഴയെ തേടിയത്-
 
2   നിന്നെ ഞാന്‍ സ്നേഹിച്ചില്ല എന്‍യേശുവേ നിന്നെ ഞാന്‍ സ്നേഹിച്ചില്ല
     നീയാണല്ലോ ആദ്യമേഴയെ സ്നേഹിച്ചു സൗഭാഗ്യം നല്‍കിയത്-
 
3   നിന്നെ ഞാന്‍ ഓര്‍ത്തതില്ല എന്‍യേശുവേ നിന്നെ ഞാന്‍ ഓര്‍ത്തതില്ല
     നീയാണല്ലോ താഴ്ചയിലോര്‍ത്തതും സ്വര്‍ഗ്ഗത്തിലിരുത്തിയതും-
 
4   നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു എന്‍യേശുവേ നിന്നെഞാന്‍ സ്തുതിച്ചിടുന്നു
     എന്‍ദേഹം ദേഹിയും ആത്മാവുമൊരുപോല്‍ നന്ദിയാല്‍ സ്തുതിച്ചിടുന്നു 

 Download pdf
47318437 Hits    |    Powered by Oleotech Solutions