എന്‍റെ സംരക്ഷകന്‍ എന്‍റെ പരിപാലകന്‍
സര്‍വ്വദാതാവും കര്‍ത്തന്‍ തന്നേ ഈ മരുഭൂയാത്രയില്‍
1 ആഞ്ഞടിച്ചിടുന്ന കൊടുങ്കാറ്റിന്‍ ശക്തിയും
ആഴിയിന്‍ ഓളത്തിന്‍ മുഴക്കങ്ങളും
അമരുക എന്ന പ്രപഞ്ചനാഥന്‍റെ
ആജ്ഞ കേട്ടുടനടങ്ങീടുന്നു
അല്ലല്‍ തെല്ലുമില്ലാതെന്‍ പടകും നീങ്ങിടുന്നു-
2 ഇഹത്തിലെ ദുരിതങ്ങളധികമാണെങ്കിലും
ഇസബേലിന്‍ ഭീഷണി ഏറുകിലും
ഇവിടെ യാതൊന്നും ശക്തമല്ലെന്നുടെ
ഈ ദൈവസ്നേഹത്തെ വേര്‍തിരിപ്പാന്‍
ഇതില്‍ തന്നെയെന്‍റെ ദേഹി ആത്മ ഉറച്ചീടുന്നു-
3 കാഹളം ധ്വനിച്ചീടും കാന്തന്‍ വന്നിടും വേഗം
കോടാനുകോടി ദൂതര്‍ മദ്ധ്യത്തില്‍
കണ്ടിടും ഞാനെന്‍റെ കാന്തന്‍റെ പൊന്മുഖം
കരുമന തീര്‍ന്നിടും എന്നേക്കുമായി
കഴല്‍ രണ്ടും ഈ ഏഴ ഞാന്‍ മുത്തിടുമേ-

Download pdf