Search Athmeeya Geethangal

703. ആശ്വാസമേ എനിക്കേറെ തി 
Lyrics : Mosa Valsalam, Trivandrum
1   ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
     വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
     സ്നേഹമേറിടുമെന്‍ രക്ഷകന്‍ സന്നിധൗ
     ആനന്ദക്കൂട്ടരെ കാണുന്നല്ലോ
 
2   ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
     ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു
     തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍
     ഉല്ലാസമോടിതാ നോക്കിടുന്നു
 
3   തന്മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
     എന്നേക്കുമായിത്തുടച്ചിതല്ലോ 
     പൊന്‍ വീണകള്‍ ധരിച്ചാമോദപൂര്‍ണ്ണരായ്
     കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍-
 
4   കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
     നന്നായ് വെളുപ്പിച്ചു കൂട്ടരവര്‍ പൂര്‍ണ്ണവിശുദ്ധരായ്
     തീര്‍ന്നവര്‍ യേശുവിന്‍ തങ്കരുധിരത്തിന്‍ ശക്തിയാലെ-
 
5   തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്‍മേല്‍
     വെണ്‍നിലയങ്കി ധരിച്ചോരവര്‍ കൈയില്‍ കുരുത്തോല
     എന്തീട്ടവര്‍ സ്തുതി പാടീട്ടാനന്ദമോടാര്‍ത്തിടുന്നു
 
6   ചേര്‍ന്നിടുമേ വേഗം ഞാനുമക്കൂട്ടത്തില്‍
     ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
     ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ-എന്‍റെ
     നാഥന്‍റെ സന്നിധൗ ചേര്‍ന്നാല്‍ മതി-                           

 Download pdf
51458447 Hits    |    Powered by Oleotech Solutions